അക്ഷരത്തെറ്റുകള്‍ ചേര്‍ത്ത പുസ്തകമീ ജീവിതം..
നിങ്ങള്‍, അതു വായിച്ചു തീര്‍ക്കുക..
പക്ഷെ,അപ്പോള്‍, തെറ്റുകളായിരിക്കണം ശരി..
ഞാന്‍ പറഞ്ഞതു മാത്രമേ സത്യം..
ഞാന്‍ എന്ന പുസ്തകം മോശമെന്നു
പറഞ്ഞവര്‍,വിഢികള്‍,നിരൂപകര്‍, ..
അവര്‍ തെറ്റിനെ തെറ്റായി കണ്ടു..
ഇപ്പോള്‍ പക്ഷെ..
ഒഴിഞ്ഞ കോലായിലിരുന്ന്,
ഞാനും എന്ടെ മനസ്സും..
ഗ്ലാസിലെ കയക്കുന്ന 'മാധുര്യവും'..
കാര്യമായി ഒരു ചര്‍ച്ചയാണിവിടെ..
ശരിക്കും,ആരായിരുന്നു ശരി...?!!